കോട്ടയം: അമലഗിരി ബി.കെ കോളേജിൽ മൾട്ടി നാഷണൽ കമ്പനിയായ ആമസോൺ, എം.എൽ. ഡാറ്റാ അസോസിയേറ്റ് എന്ന തസ്തികയിലേക്ക് 25ന് ക്യാമ്പസ് ഇന്റർവ്യൂ നടക്കും. 2024, 25 അദ്ധ്യയന വർഷങ്ങളിൽ ഇംഗ്ലീഷ് സാഹിത്യം, ജേർണലിസം, ധനതത്വശാസ്ത്രം, മാസ് കമ്യൂണിക്കേഷൻ, എം.സി.എ, ബി.ടെക്, എം.എസ്.സി എന്നീ വിഷയങ്ങളിൽ ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് യോഗ്യത. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ രാവിലെ 9.30ന് ബയോഡേറ്റ, തിരിച്ചറിയൽ കാർഡ്, മതിയായ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും ബന്ധപ്പെടണം. ഫോൺ: 9947576344, 9895012630.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |