കോട്ടയം:അവശ്യസാധനങ്ങളുടെ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം കേറ്ററിംഗ് മേഖലയെ പിടിച്ചുലച്ചു. ഇറച്ചിയ്ക്കും മീനിനും അടുത്തിടെയുണ്ടായ വില വർദ്ധന പല ചെറുകിട യൂണിറ്റുകളെയും പ്രതികൂലമായി ബാധിച്ചെന്ന് കേറ്ററിംഗ് വ്യവസായികൾ പറയുന്നു.
ഇറച്ചി, മീൻ, എണ്ണ, തേങ്ങ എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓർഡറുകൾ പലതും നഷ്ടത്തിൽ നടത്തേണ്ട ഗതികേടിലാണ് കേറ്ററിംഗ് മേഖല. മാസങ്ങൾക്കു മുമ്പേ പരിപാടി ബുക്ക് ചെയ്യുന്ന രീതിയാണ്. രണ്ടു മാസം മുമ്പ് സാധനങ്ങൾക്കുണ്ടായിരുന്ന വിലയിൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമൊക്കെ പരിപാടികൾ സ്വീകരിച്ച നിരവധി യൂണിറ്റുകളുണ്ട്. ഓഡിറ്റോറിയങ്ങളിൽ അടുക്കള സൗകര്യമില്ലാത്തതും ഇവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച അവ്യക്തതയും ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. അടുക്കള സൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ അകലെയുള്ള ഓഡിറ്റോറിയങ്ങളിലേക്ക് നേരത്തെ ഭക്ഷണമുണ്ടാക്കി കൊണ്ടുപോകണം. ഇവിടങ്ങളിൽ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കണം.
300 ഓളം കേറ്ററിംഗ് യൂണിറ്റുകൾ:
ജില്ലയിൽ മൂന്നൂറോളം കേറ്ററിംഗ് യൂണിറ്റുകളാണ് ഓൾ കേരള കേറ്റേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. അസോസിയേഷൻ അംഗമല്ലാത്തത് ഉൾപ്പെടെ നൂറിലേറെ യൂണിറ്റുകൾ പുറമേ വരും. ദിവസവും അയ്യായ്യിരം പേർക്ക് വരെ ഭക്ഷണം ഒരുക്കുന്ന വലിയ യൂണിറ്റുകളും ഏതാനും ആളുകളുമായി മാത്രം പ്രവർത്തിക്കുന്ന ചെറുകിട യൂണിറ്റുകളും ഉൾപ്പെടെയാണിത്. വലിയ യൂണിറ്റുകളിൽ 30, 35 സ്ഥിരം തൊഴിലാളികളും പരിപാടികൾ അനുസരിച്ച് ദിവസക്കൂലിക്കാരും ഉൾപ്പെടും. 200, 250 പേർക്ക് വരെ ജോലി നൽകാൻ സംവിധാനമുള്ള സ്ഥാപനങ്ങളുമുണ്ട്.
ജില്ലയിൽ അനധികൃത കേറ്ററിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷ്യവിൽപ്പന ശാലകളും പ്രവർത്തിക്കുന്നുണ്ട്. വിലക്കയറ്റത്തിന് തടയിടുന്നതിനുള്ള നടപടിയും സ്വീകരിക്കണം.
കേറ്ററിംഗ് ഉടമകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |