തലയോലപ്പറമ്പ് : ഇസ്രയേൽ ഇറാനിൽ നടത്തുന്ന അതിക്രമത്തിനും ഗാസ അധിനിവേശത്തിനുമെതിരെ സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ടി.എൻ.രമേശൻ, മണ്ഡലം അസി. സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, കെ.എസ്.രത്നാകരൻ, കെ.ഡി.വിശ്വനാഥൻ, കെ.സി.സജി, ബി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |