വൈക്കം : ചെമ്മനത്തുകരയിലെ തെരുവ് നായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം നോർത്ത് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. വി.ബി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. എം.എസ് അനൂപ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, എ.സി ജോസഫ്, കെ.വി നടരാജൻ, പി.വി.സോണിഷ്, വി.ടി.മനീഷ്, സനീഷ്, സിജീഷ് കുമാർ, ലിബിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.എസ്.അജിത്ത് (പ്രസിഡന്റ്), എം.എസ്.ശ്യാം കുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |