കോട്ടയം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എ.ബി.സി ക്ലസ്റ്റർ സെന്ററുകളുടെ രൂപീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. നഗര - ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. തെരുവു നായക്കളെ താത്കാലികമായി പാർപ്പിക്കുന്നതിന് ഷെൽട്ടർ ഹോമുകൾ ഏതൊക്കെ പഞ്ചായത്തുകൾ രൂപീകരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷൻ നടപടികളുടെ പുരോഗതിയും വിലയിരുത്തി. അയ്മനം, ആർപ്പൂക്കര, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളാണ് വാർഷിക പദ്ധതിയിൽ എ.ബി.സി പ്രോജക്ട് ഉൾപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |