കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും ഏത് നിമിഷവും തകർന്ന വീഴാവുന്ന നിലയിൽ ശോച്യാവസ്ഥയിൽ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവമുണ്ടായതോടെ പൊട്ടിപ്പൊളിഞ്ഞ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന ആശുപത്രി ജീവനക്കാരും ഭീതിയിലായി. നേഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. തങ്ങളുടെ ജീവന് ആര് സുരക്ഷയൊരുക്കുമെന്നാണ് ഇവർ ചോദിക്കുന്നത്.
പതിറ്റാണ്ടുകൾ പഴക്കം ചെന്ന ക്വാർട്ടേഴ്‌സുകളിലാണ് ഇവർ താമസിക്കുന്നത്. ചാത്തുണ്ണിപാറ ഭാഗത്ത് 34 ഓളം ജി ടൈപ്പ് ക്വാർട്ടേഴ്‌സാണുള്ളത്. ജീവനക്കാരുടെ കുട്ടികളും പ്രായമായ മാതാപിതാക്കളും ഇവിടെ താമസിക്കുന്നുണ്ട്. ഏത് നിമിഷവും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് താമസം.
ദുരിതം നിറഞ്ഞ കെട്ടിടം:
ക്വാർട്ടേഴ്‌സിലെ ടോയ്‌ലെറ്റ് ഭാഗം പൊട്ടിയൊലിക്കാൻ തുടങ്ങിട്ട് മാസങ്ങളായി. ഇവിടെ നിന്നും ദുർഗന്ധമാണ് വമിക്കുകയാണ്. മഴക്കാലത്തും പല ക്വാർട്ടേഴ്‌സും ചോർന്നൊലിക്കും. മുറിയ്ക്കുള്ളിലെ ജനൽ കമ്പികൾ തുരുമ്പ് പിടിച്ചതുമാണ്. വയറിംഗും സ്വിച്ച് ബോർഡും തകർന്നത് അപകടഭീഷണിയും ഉയർത്തുന്നു. പരിസരം കാടു കയറിയ നിലയിലുമാണ്. മുമ്പ് ക്വാർട്ടേഴ്‌സിൽ മെയിന്റൻസും പെയിന്റിഗും പി.ഡബ്ല്യു.ഡി നടത്തിയിരുന്നെങ്കിലും പിന്നീട് നിലച്ചു. ജീവനക്കാർക്ക് സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് താമസിക്കുന്നത്. പരിസരം കാടു കയറി കിടക്കാതിരിക്കാൻ ചില ജീവനക്കാർ ക്വാർട്ടേഴ്‌സ് പരിസരത്ത് പച്ചക്കറി കൃഷി നടത്തിയിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ കൃഷി നിർത്തിവയ്പ്പിച്ചു.
ശോച്യാവസ്ഥകൾ:
മുറികളിലെ തറയും സീലിംഗുമെല്ലാം പൊട്ടി പൊളിഞ്ഞു.
അടുക്കളയും ടോയ്‌ലെറ്റും തകർന്ന നിലയിൽ
എലി ശല്യവും
ജനൽ പാളികൾ തകർന്നു
നാല് ക്വാർട്ടേഴ്‌സുകൾ ഉപയോഗ ശൂന്യം
പരിസരം കാടുമൂടി
ഇഴജന്തുക്കളുടെ ശല്യം
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പി.ഡബ്ല്യു.ഡി അധികൃതർക്കും ശോച്യാവസ്ഥ പരിഹരിക്കാൻ അപേക്ഷ നൽകിട്ടും നടപടിയില്ല.
ക്വാർട്ടേഴ്‌സിലെ താമസക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |