കോട്ടയം : എറണാകുളത്ത് നിന്നും കോട്ടയം വഴി വേളാങ്കണ്ണിയിലേക്ക് പോകുന്ന ട്രെയിനിന് ആധുനിക കോച്ചുകൾ ഘടിപ്പിച്ചു.
ജർമ്മൻ സാങ്കേതിക വിദ്യയിലൂടെ റെയിൽവേ കോച്ച് ഫാക്ടറി വികസിപ്പിച്ച എൽ.എച്ച്.ബി പോർച്ചുഗൽ കോച്ച് ഉപയോഗിച്ചാണ് ഇപ്പോൾ വേളാങ്കണ്ണി ട്രെയിൻ സർവീസ് നടത്തുന്നത്. അപകടങ്ങൾ സംഭവിച്ചാൽ ഒരു കോച്ചിന്റെ മുകളിലേക്ക് മറ്റൊരു കോച്ച് കയറുന്ന അവസ്ഥ ഈ കോച്ചുകളിൽ താരതമ്യേന കുറവാണ്.
കാലപ്പഴക്കം വന്ന വേളാങ്കണ്ണി ട്രെയിനിന്റെ കോച്ചുകൾ മാറ്റണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ റെയിൽവേ മന്ത്രിയോട് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോച്ചുകൾ അനുവദിച്ചിട്ടുള്ളത്. കന്നി യാത്രയിൽ കോട്ടയത്ത് എത്തിയ ട്രെയിനിന് ഫ്രാൻസിസ് ജോർജ് എം.പി യുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരണം നൽകി.
ആഴ്ചയിൽ തിങ്കളാഴ്ചയും ശനിയാഴ്ചയും ആയി രണ്ട് സർവീസ് ആണ് വേളാങ്കണ്ണിക്ക് ഉള്ളത്.
എം.ജി സർവകലാശാല
പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |