കോട്ടയം : പതിവുതെറ്റാതെ ഇത്തവണത്തെ ഓണത്തിനും പൂക്കളമൊരുക്കാൻ കുടുംബശ്രീ വക പൂക്കൾ തയ്യാറാകുന്നു. ബന്തി, ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി എന്നിവയാണ് 195.3 ഏക്കറിൽ കൃഷി ചെയ്യുന്നത്. കുടുംബശ്രീയുടെ ജൈവിക പ്ലാൻ പദ്ധതിയിലൂടെയാകും തൈകൾ തയ്യാറാക്കി പൂവ് കൃഷിയ്ക്ക് നൽകുന്നത്. പ്രവർത്തനങ്ങൾക്കായി നഴ്‌സറികൾക്ക് 25000 രൂപ റിവോൾവിംഗ് ഫണ്ടായി സി.ഡി.എസുകൾ വഴി നൽകും. ഫീൽഡ് തലത്തിൽ പരിശീലനം നൽകുന്നതിനും, സാങ്കേതിക പിന്തുണ നൽകുന്നതിനും, കുടുംബശ്രീ അഗ്രി സി.ആർ.പിമാരുണ്ട്. ജില്ലയിലെ 78 സി.ഡി.എസുകളിൽ നിന്നായി 1200 ഓളം സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. 15 നകംസി.ഡി.എസുകളിൽ ഓണക്കനി നിറപ്പൊലിമ നടീൽ മഹോത്സവങ്ങൾ നടത്തും.
വിഷരഹിത പച്ചക്കറിയും
1850 ഏക്കറിൽ പച്ചക്കറി കൃഷിയും ചെയ്യും. കുമരകം കൃഷി വിജ്ഞാന കേന്ദ്രം, വി.എഫ്.പി.സി.കെ , കൃഷിവകുപ്പ് തുടങ്ങിയവരുടെ സാങ്കേതിക പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട്. വിഷവിമുക്തമായ പച്ചക്കറികൾ ഓണക്കാലത്ത് വിപണിയിൽ എത്തിക്കുന്നതോടൊപ്പം, സംഘകൃഷി ഗ്രൂപ്പുകൾക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളിലും കുടുംബശ്രീയുടെ ചന്തകൾ വഴിയും വിപണനം ഉറപ്പാക്കും. പയർ, വെണ്ട, പടവലം, പാവൽ, വെള്ളരി, പീച്ചിങ്ങ എന്നിവയാണ് കൃഷി ചെയ്യുന്നത്.
''ഒരു പഞ്ചായത്തിൽ കുറഞ്ഞത് 30 ഏക്കറിൽ പച്ചക്കറി കൃഷിയും രണ്ടേക്കറിൽ പൂവ് കൃഷിയും ചെയ്യാനാണ് തീരുമാനം.
(കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |