കോട്ടയം : കുടമാളൂർ സംഘാരാമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ സമ്മേളനം കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവും ചരിത്രകാരനുമായ വിനിൽ പോൾ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ കാവ്യവേദി ചെയർമാൻ പി.പി.നാരായണൻ അദ്ധ്യക്ഷനായി. ഓട്ടൻതുള്ളൽ കലാകാരൻ പാലാ കെ.ആർ.മണി, കവിയും ഗാന രചയിതാവുമായ ശ്രീധരൻ നട്ടാശ്ശേരി എന്നിവരെ ആദരിച്ചു. ഹരികുമാർ കാരാട്ട്, ഉഷാ ബേബി ഏറ്റുമാനൂർ, അയ്മനം സുധാകരൻ, ബേബി മാത്യു, രഘുനാഥൻ മള്ളൂശ്ശേരി, ഔസേഫ് ചിറ്റക്കാട് എന്നിവർ രചനകൾ അവതരിപ്പിച്ചു. സംഘാരാമം കൺവീനർ കുടമാളൂർ പ്രസാദ് സ്വാഗതവും, ഔസേഫ് ചിറ്റക്കാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |