വൈക്കം : കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് നടന്ന ഔഷധ സേവയും, ഔഷധക്കഞ്ഞി വിതരണവും ഭക്തിസാന്ദ്രമായി. മേൽശാന്തി യദുകൃഷ്ണൻ കാർമ്മികനായി. ക്ഷേത്രത്തിൽ കഴിഞ്ഞ 25 വർഷമായി കർക്കടക മാസത്തിൽ ഔഷധസേവയും കഞ്ഞി വിതരണവും നടന്നു വരുന്നുണ്ട്. ക്ഷേത്രം പ്രസിഡന്റ് വി. ആർ. വിശ്വനാഥൻ, സെക്രട്ടറി മനോജ്, പി.ആർ. രാധാകൃഷ്ണൻ , ബി.രാജൻ, വി.എം. ബാബു, ശശിധരൻ പിളള, എം.വി.ഷാജി, കെ. അരുൺ , പി.പി. ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |