കോട്ടയം : റബർ വിലയിടിവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള വ്യാപാര കരാറുകൾ അരങ്ങേറുന്ന ഈ സമയത്ത് കർഷകനെ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ ഈ സമയത്ത് റബറിന്റെ താങ്ങുവില 250 രൂപയായി നിജപ്പെടുത്തണം. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് കൊല്ലി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |