കോട്ടയം : ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പരിപാടി ഇന്ന് രാവിലെ 10 ന് മാന്നാനം കെ.ഇ. കോളജിൽ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അദ്ധ്യക്ഷത വഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ്, ജില്ലാ മാനസികാരോഗ്യപരിപാടി ഡെപ്യൂട്ടി ഡി.എം.ഒ ഇൻ ചാർജ് ഡോ. കെ.ജി. സുരേഷ്, കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ.എസ്. മിനി, ഡോ. എലിസബത്ത് അലക്‌സാണ്ടർ, ഡോ. ജയ്‌സൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |