കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് 24 ന് രാവിലെ 11 ന് ബി.സി.എം കോളജിൽ ജില്ലാതല ക്വിസ് മത്സരവും ഖാദി പ്രദർശനവും നടത്തും. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ അടിസ്ഥാനത്തിൽ ഒരു സ്‌കൂളിൽ നിന്നു രണ്ടു കുട്ടികൾക്കു വീതം പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനക്കാർക്കു സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. കുട്ടികളുടെ വിവരങ്ങൾ സ്‌കൂളുകൾ ഫോൺ നമ്പർ സഹിതം 23 ന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യണം. ഫോൺ : 0481 2560586, 9495406397.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |