കോട്ടയം: 27 ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടിയിൽ വച്ച് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) വള്ളംകളിയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച പ്രാദേശികസമിതി യോഗം കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ നടന്നു. കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു ട്രോഫിയിൽ ആദ്യത്തെ 9 സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് സി.ബി.എല്ലിൽ മാറ്റുരയ്ക്കുന്നത്. നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |