കോട്ടയം : കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ ഒക്ടോബർ 11 ന് രാവിലെ 11 ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിക്കും. സംഘടന ഏറ്റെടുത്തിരിക്കുന്ന പ്രക്ഷോഭങ്ങളുടെ തുടർ പ്രക്ഷോഭങ്ങളെ സംബന്ധിച്ചും ,വർത്തമാനകാല സാമൂഹിക വിഷയങ്ങളെ സംബന്ധിച്ചുള്ള നിലപാടും കൗൺസിൽ തീരുമാനിക്കും. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 836 പ്രതിനിധികൾ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗം മനോജ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |