പുതുപ്പള്ളി: ഫെഡറൽ ബാങ്ക് റിട്ട ചീഫ് മാനേജറും ആശ്രയാ ട്രസ്റ്റിന്റെ സെക്രട്ടറിയും പാറേട്ട് മാർ ഈവാനിയോസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്ററും നിലയ്ക്കൽ പള്ളി ട്രസ്റ്റിയുമായിരുന്ന ഇഞ്ചക്കാട്ട് ചാലുങ്കൽ നൈനാൻ കുര്യൻ അനുസ്മരണവും , മെമ്മറിസ് ആൻഡ് റിഫ്ലക്ഷൻസ് എന്ന ഓർമ്മപുസ്തകത്തിന്റെ പ്രകാശനവും നടന്നു. അനുസ്മരണപ്രഭാഷണവും പുസ്തകപ്രകാശനവും മലങ്കര ഓർത്തഡോക്‌സ് സഭാ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ് നിർവഹിച്ചു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളി വികാരി ഫാ.ജേക്കബ് മാത്യു ചന്ദ്രത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുര്യൻ തോമസ് കരിമ്പനത്തറയിൽ പുസ്തകം പരിചയപ്പെടുത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ വിശിഷ്ടാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |