കോട്ടയം: സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031' ഏകദിന സെമിനാർ 28 ന് ഏറ്റുമാനൂരിൽ നടക്കും.
ഏറ്റുമാനൂർ ഗ്രാന്റ് അരീന കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ പത്തു വർഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ അവതരിപ്പിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, സി.കെ.ആശ, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത്ത്ബാബു, ഏറ്റുമാനൂർ നഗരസഭ അദ്ധ്യക്ഷ ലൗലി ജോർജ്ജ് പടികര, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |