മരങ്ങാട്ടുപള്ളി: സംസ്ഥാന സിലബസിലെയും സി.ബി.എസ്.ഇയിലെയും കലോത്സവങ്ങൾ ഒന്നിച്ച് ഒരുവേദിയിൽ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരും മാനേജ്‌മെന്റുകളും ചിന്തിക്കണമെന്ന് ജോസ് കെ.മാണി എം.പി. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സിലബസുകളിലെയും കലാപ്രതിഭകൾ ഒന്നിച്ച് മത്സരിക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭകളെ തിരിച്ചറിയാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ജോർജ് കുളങ്ങര, ലേബർ ഇന്ത്യ സ്‌കൂൾ പ്രിൻസിപ്പാൾ സുജ കെ.ജോർജ്, ലേബർ ഇന്ത്യ ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ ജോർജ് കുളങ്ങര, ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, കോൺഫെഡറേഷൻ ഓഫ് സഹോദയ പ്രസിഡന്റ് ജോജി പോൾ, സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ.പി ജയരാമൻ, ജനറൽ സെക്രട്ടറി ഡോ.ദീപ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ്, കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്‌സസ് ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |