
തലയോലപ്പറമ്പ് : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തലയോലപ്പറമ്പ് മണ്ഡലം സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ജില്ലാ സെക്രട്ടറി പി.ജെ.ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് പി.കെ.മണിലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരിജ നായർ, പി.വി.സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, കെ.കെ. രാജു, ലീല അക്കരപ്പാടം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു, മണ്ഡലം പ്രസിഡന്റ് കെ.ഡി.ദേവരാജൻ, കെ എസ് എസ് പി എ മണ്ഡലം സെക്രട്ടറി ഡി. ശശീന്ദ്രൻ, എം.ഡി.സോമൻ, കെ.ഇ.ജമാൽ, ഗീത ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |