
കോട്ടയം : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ പൂർത്തിയായി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റ് പേപ്പർ സെറ്റ് ചെയ്ത് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കി. സീൽ ചെയ്ത യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിൽ അഡ്രസ് ടാഗ് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവ പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |