
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗമാണ് അനുഭവപ്പെടുന്നതെന്നും, അടിസ്ഥാനവർഗത്തിന് പ്രത്യക്ഷമായി സഹായം എത്തിക്കുന്ന സർക്കാർ ജനങ്ങൾക്ക് ആവേശമായി മാറിയിട്ടുണ്ടെന്നും എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കേരളം പ്രതീക്ഷിച്ചിരുന്ന സമ്പൂർണ വികസനമാണ് നടക്കുന്നത്. സർക്കാർ വിദ്യാലയങ്ങളും, യൂണിവേഴ്‌സിറ്റികളും, പൊതുജനാരോഗ്യ സംവിധാനങ്ങളും ലോകോത്തരമാക്കി, അതിദാരിദ്ര്യം നിർമ്മാർജ്ജനം, നടപ്പിലാക്കി. ഇതെല്ലാം ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |