
തലയോലപ്പറമ്പ് : പള്ളിമേടയിലെ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ കൗതുകമാകുന്നു. തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയുടെ മേടയിലാണ് നാല് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. ശബ്ദം കേട്ടാണ് വികാരി പരിശോധന നടത്തിയത്. പള്ളിമേടയിലെ സൺഷേഡിന് താഴെ ജനൽ പാളിയോട് ചേർന്ന് ഇരുൾ മൂടിയ മൂലയിലാണ് ഇവ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് നിരവധിപ്പേരാണ് കാണാനായി എത്തുന്നത്. വെള്ളിമൂങ്ങകൾ സംരക്ഷിത വിഭാഗത്തിൽ പെട്ടതായതിനാൽ ഫോറസ്റ്റ് അധികൃതരെ അറിയിച്ച് കാത്തിരിക്കുകയാണ് പള്ളി അധികാരികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |