
വൈക്കം : കേന്ദ്രം സാമ്പത്തികമായി ന്തെരുക്കിയിട്ടും വികസനവും ക്ഷേമ പദ്ധതികളും ഒരു തടസവുമില്ലാതെ നടപ്പിലാക്കുകയാണ് ഇടതുപക്ഷ സർക്കാരെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ. എൽ.ഡി.എഫ് ടി.വി പുരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എൻ.സാലിമോൻ, ലീനമ്മ ഉദയകുമാർ, പി.ശശിധരൻ, പി.പ്രദീപ്, ടെൽസൺ തോമസ്, എസ്.ബിജു, കെ.കെ.ശശികുമാർ, പി.ഹരിദാസ്, കവിത റെജി, കെ.വി.നടരാജൻ, എസ്.അനീഷ്, കെ.വി.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ടി.വി പുരം വാതപ്പള്ളിയിൽ നിന്ന് ആരംഭിച്ച റാലി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |