
കോട്ടയം : എക്കാലത്തും ഇടതുകോട്ടയെന്നറയിപ്പെടുന്ന തലയാഴം മാറി ചിന്തിച്ചാൽ ചരിത്ര സംഭവമാകും. കാർഷിക- തീര മേഖലയായ തലയാഴം ഡിവിഷനിൽ യു.ഡി.എഫും പ്രതീക്ഷ പുലർത്തുന്നത് അതുകൊണ്ടാണ്. മൂന്ന് ജനകീയ സ്ഥാനാർത്ഥികളെ നിറുത്തി പോര് കടുപ്പിക്കുകയാണ് മുന്നണികൾ. ടി.വി പുരം, വെച്ചൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും തലയാഴം, കല്ലറ പഞ്ചായത്തുകളിലെ ഒൻപതു വാർഡുകൾ വീതമടക്കം 55 പഞ്ചായത്ത് വാർഡുകളാണ് ഡിവിഷനിലുള്ളത്. എൽ.ഡി.എഫിന്റെ വിജയ പരമ്പര തിരുത്തിക്കുറിക്കാൻ യു.ഡി.എഫ് നീണ്ടൂർ മുരളിയെന്ന് വിളിക്കപ്പെടുന്ന എം. മുരളിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ആനന്ദ് ബാബുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഈട്ടാത്തറ സജീവ് സുരേന്ദ്രനും സജീവമാണ്.
എം. മുരളി (യു.ഡി.എഫ്)
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. രണ്ടുതവണ പഞ്ചായത്ത് മെമ്പറായി. നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
ആനന്ദ് ബാബു (എൽ.ഡി.എഫ്)
ദേശാഭിമാനി പ്രാദേശിക ലേഖകൻ. തലയോലപ്പറമ്പ് ഡി.ബി കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയിരുന്ന ആനന്ദ് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി, സി.പി.എം വൈക്കം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സജീവ് സുരേന്ദ്രൻ (എൻ.ഡി.എ)
ആർ.എസ്.എസിലൂടെ പ്രവർത്തനം തുടങ്ങി. ബി.ജെ.പി തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്റ്. ഇപ്പോൾ വൈക്കം മണ്ഡലം സെക്രട്ടറിയും, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമാണ്.
നിർണായകം
ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ
സാമുദായിക വോട്ടുകൾ, കാർഷിക പ്രശ്നങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |