
എൽ.ഡി.എഫിന് അനുകൂലം
യു.ഡി.എഫ് സംവിധാനം ജില്ലയിൽ തകർന്നു. എൽ.ഡി.എഫിന് പ്രതികൂല സാഹചര്യങ്ങളൊന്നുമില്ല. 2020ലെ തിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ നേടിയ വലിയ ഭൂരിപക്ഷം നിലനിറുത്തും. പിന്നാക്കം പോയ എല്ലാ നഗരസഭകളിലും വൻമുന്നേറ്റമുണ്ടാക്കും. വിവിധ ക്ഷേമ പെൻഷനുകളും വികസനവും സഹായിക്കും.പഞ്ചായത്തുകളിൽ പോലും മാലിന്യ നിർമ്മാർജന പദ്ധതികളിൽ വലിയ മാറ്റമുണ്ടാക്കാനായി. കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണത്തിൽ 211 കോടിയുടെ തട്ടിപ്പ് നടന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് നെൽസംഭരിച്ച പണത്തിന്റെ കുടിശികയ്ക്ക് കാരണം. കിടങ്ങൂരിൽ സർക്കാർ മില്ല് യാഥാർത്ഥ്യമാകുന്നതോടെ പ്രശ്ന പരിഹാരമാകും.
അഡ്വ.കെ.അനിൽകുമാർ (സി.പി.എം)
യു.ഡി.എഫ് തരംഗം സൃഷ്ടിക്കും
യു.ഡി.എഫ് തരംഗമാണ് കോട്ടയത്ത്. മുമ്പൊരിക്കലുമില്ലാത്ത ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു. വിമത ശല്യം കുറവാണ്. ജില്ലാ പഞ്ചായത്തിൽ ഭൂ രിപക്ഷം നേടുന്നതിന് പുറമേ 71 ൽ 50 ലേറെ പഞ്ചായത്തിൽ വിജയിക്കും. 11 ൽ ഏഴു ബ്ലോക്കെങ്കിലും ലഭിക്കും. സ്ഥാനാർത്ഥി നിർണയത്തിലെ ചില പ്രശ്നങ്ങളും കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ടതിന്റെ ആശയക്കുഴപ്പവുമാണ് 2020ൽ ഭൂരിപക്ഷം കുറയാൻ കാരണം. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വികസനം തടയുന്ന സമീപനമാണ് ഇടതുമുന്നണിയുടേത്. ഒമ്പതര വർഷം ഒന്നും കൊടുക്കാതിരുന്നിട്ട് തിരഞ്ഞെടുപ്പിൽ വോട്ടു തട്ടാനാണ് ഇപ്പോൾ ക്ഷേമ പെൻഷൻ കൊടുക്കുന്നത്.
നാട്ടകം സുരേഷ് (ഡി.സി.സി പ്രസിഡന്റ്)
ബി.ജെ.പിയുടെ കുതിച്ചു ചാട്ടം
ബി.ജെ.പിയുടെ കുതിച്ചു ചാട്ടമായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തിൽ ഏഴു സീറ്റ് വരെ ലഭിക്കും. രണ്ട് പഞ്ചായത്തുകളിൽ മാത്രമുള്ള ഭരണം രണ്ടക്ക സംഖ്യയാക്കി ഉയർത്തും. പല നഗരസഭകളിലും വൻ മുന്നേറ്റമുണ്ടാക്കും. ബി.ജെ.പിയ്ക്കെതിരെ എൽ.ഡി.എഫ് - യു.ഡി.എഫ് കൂട്ടുക്കെട്ടാണ് പലയിടത്തുമുള്ളത്. കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാന സർക്കാരിന്റേതാക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. കേന്ദ്ര ഫണ്ട് കിട്ടിയിട്ടും വക മാറ്റുന്നതാണ് നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം.
അഡ്വ.നാരായണൻ നമ്പൂതിരി (ബി.ജെ.പി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |