
നെടുംകുന്നം: നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ഗവ.ന്യൂ യു.പി സ്‌കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺസൺ ടി.ഇടത്തിനകം അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ടി.എൻ ഉഷാകുമാരി, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി അഭിലാഷ്, വാർഡ് മെമ്പർമാരായ രഞ്ജൻ രവീന്ദ്രൻ, ഫിലിപ്പ് ടി.പീലിയാനി, സൗമ്യ മുകുന്ദൻ, കെ.ജെ ജോൺ, ഹെഡ്മിസ്ട്രസ് സോണിയ ഫിലിപ്പ്, അദ്ധ്യാപകൻ വി.കെ സുനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |