
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ നിർവഹിച്ചു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഡിപ്പാർട്ട്‌മെന്റ് ഒഫ് സോഷ്യൽ വർക്ക് മേധാവി ഡോ. ദീപക് ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രോഗ്രാം ഓഫീസർമാരായ സിജോ തോമസ്, ഷൈല തോമസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |