കോട്ടയം : എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള അന്തർ സർവകലാശാലാ സാമൂഹിക ശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയോജന സുരക്ഷ സംബന്ധിച്ച ഏകദിനശില്പശാല നാളെ രാവിലെ 10 ന് പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മദൻ മോഹൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ വാർദ്ധക്യവും ലിംഗഭേദവും മനുഷ്യസുരക്ഷയും എന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായാണ് ശില്പശാല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |