SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.58 PM IST

വാനനീരിക്ഷണം  തെങ്ങണയിൽ

Increase Font Size Decrease Font Size Print Page
vana

തെങ്ങണ : വിവേകാനന്ദ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും, ജില്ലാ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന വാനനീരിക്ഷണം 28 ന് വൈകിട്ട് 6 ന് തെങ്ങണ കൊച്ചുമലയിൽ ജോണിക്കുട്ടിയുടെ വസതിയിൽ നടക്കും. ഋതുഭേദങ്ങൾക്കും കാലചക്രത്തിനും ഹേതുവാകുന്ന ദശലക്ഷക്കണക്കിന് പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയുഥത്തേയും ഉപഗ്രഹങ്ങളെയും നക്ഷത്ര സഹൂഹത്തെയും നഗ്‌നനേത്രങ്ങൾക്കൊണ്ട് ടെലിസ്‌കോപ്പിലൂടെ ദർശിക്കാം. മാടപ്പളളി ഗ്രാമപഞ്ചായത്ത് മെമ്പർ സി.എ സിന്ധു ഉദ്ഘാടനം ചെയ്യും. വി.ആർ.ഡബ്ല്യു.എ പ്രസിഡന്റ് പി.ആർ ഗോപാലകൃഷ്ണപിളള അദ്ധ്യക്ഷത വഹിക്കും. പി.ജി ശശികുമാർ ക്ലാസി നയിക്കുമെന്ന് സെക്രട്ടറി കെ.സി ജയദ്രഥൻ അറിയിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY