SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

വനം നശിപ്പിച്ചത്  വനംവകുപ്പ്

Increase Font Size Decrease Font Size Print Page
era-karshaka

ഈരാറ്റുപേട്ട : തേക്കും യൂക്കാലിയും നട്ട് വനത്തിന്റെ ഗുണമേന്മയില്ലാതാക്കിയത് വനം വകുപ്പാണെന്ന് രാഷ്ട്ര കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി ബിജു പറഞ്ഞു. ഈരാറ്റുപേട്ടയിലാരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ സംഘാടകസമിതി രക്ഷാധികാരി തോമസുകുട്ടി മുതുപുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.പി നാസർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ വി.ജെ ജോസ്, റോജർ ഇടയോടി, വി.എം അബ്ദുള്ളാഖാൻ, അഡ്വ.ജോർജുകുട്ടി കടപ്ലാക്കൽ, ബേബി പേണ്ടാനം, ജോഷി താന്നിക്കൽ, ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY