SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.18 PM IST

പദ്ധതിയുമായി ഹോർട്ടിക്കോർപ്പ്.... അക്ഷരമുറ്റങ്ങൾ പഴത്തോട്ടമാകും

Increase Font Size Decrease Font Size Print Page
fruits

കോട്ടയം : ജില്ലയിലെ അക്ഷരമുറ്റങ്ങളിൽ പഴങ്ങൾ പൂത്തുതളിർക്കും, പക്ഷികൾ നിറയും. വരുമാനത്തിനുള്ള സാദ്ധ്യതയും തെളിയും. ഹോർട്ടിക്കോർപ്പിന്റെ 'രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതിപ്രകാരം ജില്ലയിൽ 300 സ്കൂളുകളിലാണ് പഴവർഗത്തോട്ടങ്ങൾ വരിക. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമി ലഭ്യമായ ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന. ഗ്രീൻ കേഡറ്റ് കോർപ്സ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂർണ വിദ്യാർത്ഥി പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പിലാക്കുക. ഹോർട്ടിക്കൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികൾ സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. അടുത്ത മാസം ആദ്യം ക്യാമ്പയിൻ ആരംഭിക്കും.

തൈകൾ സൗജന്യം

പരമാവധി അഞ്ച് യൂണിറ്റുകൾക്ക് വരെ ഒരു സ്കൂളിൽ പ്രവർത്തിക്കാം. . പരിപാലന ചുമതലയും വിദ്യാർത്ഥിക്കാണ്. തൈകളും വളങ്ങൾക്കും പുറമേ മറ്റ് സംരക്ഷണമൊരുക്കാനുള്ള സഹായവും ഹോർട്ടിക്കോർപ്പ് നൽകും. പാകമായ പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. വിൽക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും ഒരുക്കും.

വിളയുക ഇവ

മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായവ.

 പദ്ധതി 300 സ്കൂളുകളിൽ

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.