SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ബഡ്‌സ് വിദ്യാർത്ഥികളുടെ കലോത്സവം

Increase Font Size Decrease Font Size Print Page
kala

കോട്ടയം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ബഡ്‌സ് ബി.ആർ.സി വിദ്യാർഥികളുടെ ജില്ലാ കലോത്സവമായ 'തില്ലാന' ഇന്ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. സ്‌കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന കലാമേളയിൽ ജില്ലയിലെ ഏഴ് ബഡ്‌സ് സ്‌കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ബാൻഡ് മേളം ഉൾപ്പെടെ പതിനഞ്ചോളം മത്സര ഇനങ്ങളാണുള്ളത്. കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും കൂടുതൽ അവസരങ്ങൾ നൽകുകയും അവരുടെ മാനസികോല്ലാസവും ആത്മവിശ്വാസവും ഉയർത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY