
ചങ്ങനാശേരി : തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യു.പി സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥി സമ്മേളനം നടന്നു. പൂർവ വിദ്യാർത്ഥിയും കവിയുമായ പ്രഭാവർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ജോസഫ് ആന്റണി പ്രാക്കുഴി അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ എം.ആർ.ശശി മുഖ്യപ്രഭാഷണം നടത്തി. ഡോ.ടോമിച്ചൻ, ഡോ.കെ.ടി.തോമസ്, വാർഡ് മെമ്പർമാരായ തോമസ് വർഗീസ്, സിജോ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി കെ.എം.ചാക്കോ കരിങ്ങണാമറ്റം സ്വാഗതവും, പ്രധാനാദ്ധ്യാപിക പ്രീതി എച്ച്.പിള്ള നന്ദിയും പറഞ്ഞു. നവതി സ്മാരക ഓഡിറ്റോറിയം സമർപ്പണവും ഫോട്ടോ അനാഛാദാനവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
