SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

കെയർ ടേക്കർ പരിശീലനം

Increase Font Size Decrease Font Size Print Page
san

കോട്ടയം : കുടുംബശ്രീയുടെ സാന്ത്വനം മിത്രം പദ്ധതിയുടെ ഭാഗമായുള്ള കെയർ ടേക്കർ പരിശീലനത്തിന് പാമ്പാടി ബ്ലോക്കിൽ തുടക്കമായി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു രമേശ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ മോളി ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ പി. നായർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ പദ്ധതി വിശദീകരിച്ചു.

അയൽക്കൂട്ട അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സി.ഡി.എസുകൾ വഴി പേര് രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം അതത് പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ സംഘടിപ്പിക്കും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY