
കോട്ടയം : ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് നടത്തുന്ന 'ആരോഗ്യം ആനന്ദം' ഹെൽത്ത് ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന, നേത്ര പരിശോധന, ബോധവത്ക്കരണം എന്നിവ നടത്തും. ഇന്ന് രാവിലെ പത്തിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിന് മുന്നോടിയായി നഗരസഭാ ഓഫീസ് മുതൽ ടൗൺ ഹാൾ വരെ നടക്കുന്ന വാക്കത്തോൺ വാർഡ് കൗൺസിലർ പ്രസന്നകുമാരി ഫ്ലാഗ് ഒഫ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |