
കുറവിലങ്ങാട് : സ്വരുമ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റിവ് സംഗമം മോൻസ്‌ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡന്റ് ഷിബിതോമസ് വെള്ളായിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ.സിന്ധുമോൾ ജേക്കബ്, മിനി മത്തായി, ബെൽജി ഇമ്മാനുവൽ, സ്വരുമ സെക്രട്ടറി തോമസ് കട്ടയ്ക്കൽ,കോ-ഓർഡിനേറ്റർ ബെന്നികോച്ചേരി, വൈസ് പ്രസിഡന്റ് മിനിമോൾ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |