
ഈരാറ്റുപേട്ട : ബി.ജെ.പി പൂഞ്ഞാർ മണ്ഡലം ബൂത്തുതല പ്രവർത്തക നേതൃയോഗം ദേശീയ സമിതിയംഗം പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ നേതൃയോഗത്തിൽ 500 ഓളം പ്രതിനിധികൾ പങ്കെടുത്തു. പൂഞ്ഞാർ നിയമസഭാ ഇൻചാർജ് സജി കുരീക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് ജില്ല അദ്ധ്യക്ഷൻ റോയി ചാക്കോ മുഖ്യ പ്രസംഗം നടത്തി.നേതാക്കളായ മിനർവ മോഹൻ, ജോജിയോ ജോസഫ്, ബി.ആർ മഞ്ജീഷ്, റ്റോമി ഈറ്റത്തോട്, ക്ലിന്റ് അരീപ്ലാക്കൽ, അഡ്വ.രാജേഷ് പാറയ്ക്കൽ, ശ്രീകാന്ത് തിടനാട്, മനോ ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |