
വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കംബ്ലോക്ക് വാർഷിക സമ്മേളനം ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.അജിത് കുമാർ റിപ്പോർട്ടും ട്രഷറർ കെ. വി.ജോർജ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് പി. ബിമോഹനൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീധരൻ നന്ദി പറഞ്ഞു. ഭാരവാഹികളായി സി.വി.ഡാങ്കേ ( പ്രസിഡന്റ് ), ബി.അജിത് കുമാർ (സെക്രട്ടറി), കെ.വി.ജോർജ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |