കോട്ടയം: ബസ് വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ കോട്ടയം ജില്ലാ കൺവെൻഷൻ. ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. കോട്ടയം നീറിക്കാട്ടുള്ള ട്രാൻക്വിൽ റിവർ വ്യൂ ഇൻ റിസോർട്ടിൽ ചേർന്ന കൺവൻഷനിൽ എ.സി സത്യൻ അദ്ധ്യക്ഷത വഹിച്ചു. ആൽവിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച ഓർഗനൈസേഷൻ നേതാവ് ജോസഫ് ജേക്കബ് താന്നിക്കലിനെ യോഗത്തിൽ അനുസ്മരിച്ചു. റോണി ജോസഫ് കണ്ണമ്പള്ളി, സേവ്യർ ജോസഫ്, എബി തോമസ്, ടി.സി തോമസ്, ചാക്കോച്ചൻ ജോസ്, സാജു മൈക്കിൾ, ചാക്കോച്ചൻ സാബു, എബിൻ സി.രാജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |