ഏകദിന ചിത്രകലാ ക്യാമ്പ് നടത്തി
Monday 04 May 2026 12:05 AM IST
കോട്ടയം : കോട്ടയം ആർട്ട് ഫൗണ്ടേഷന്റെയും, സി.എം.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖരായ 18 കലാകാരന്മാർ പങ്കെടുക്കുന്ന വേനൽ കാഴ്ചകൾ ഏകദിന ജലചായ ചിത്രകലാ ക്യാമ്പ് സി.എം.എസ് കോളേജ് ക്യാമ്പസിൽ നടന്നു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ബാലഭവൻ ഡയറക്ടർ വി.ജയകുമാർ, ഡോ. ബാബു ചെറിയാൻ, ടി.ആർ.ഉദയകുമാർ, മിനി ശർമ, സി.സി.അശോകൻ എന്നിവർ പങ്കെടുത്തു.