മേയ് ദിന ആഘോഷം
Monday 04 May 2026 12:07 AM IST
പൊൻകുന്നം: സി.ഐ.ടി.യു വാഴൂർ ഏരിയാ കമ്മിറ്റിയുടെ മേയ് ദിനാഘോഷം പൊൻകുന്നത്ത് സി.ഐ.ടി.യു ദേശീയ കൗൺസിലംഗം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. വാഴൂർ ഏരിയ പ്രസിഡന്റ് വി.പി. റെജി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ്.എസ്.നായർ സ്വാഗതം പറഞ്ഞു. വി.ജി.ലാൽ , ബി. സുരേഷ് കുമാർ , ഡി. ബൈജു, ജയ ശ്രീധർ, ടി.എൻ.ഗിരീഷ് കുമാർ, ഡി. സേതുലക്ഷ്മി, ബി.ബിജുകുമാർ, ഐ.എസ്.രാമചന്ദ്രൻ, ഗിരിജാ മണി, വി.പി.രാജമ്മ, വി.ഡി.റെജികുമാർ ,കെ.ജി.ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.