ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
Monday 04 May 2026 12:08 AM IST
തൃക്കൊടിത്താനം : മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സഫ്ദർ ഹാഷ്മി യുവജനവേദി ആൻഡ് യൂത്ത് ക്ലബ്, നിറക്കൂട്ട് ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്രോണ ഫുട്‌ബോൾ അക്കാഡമിയുടെ സഹകരണത്തോടെ നടത്തുന്ന അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശേരി ഉദ്ഘാടനം ചെയ്തു. യുവജനവേദി ജോയിന്റ് സെക്രട്ടറി എം.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്. ദ്രോണ ഫുട്‌ബോൾ അക്കാദമിയിലെ രമേശ്കുമാർ, നിഗാർ, അലൻ എന്നിവരാണ് പരിശീലകർ.