വനിതാസമാജം വാർഷികം
Monday 04 May 2026 12:22 AM IST
ഉരുളികുന്നം : 619ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ ശ്രീദുർഗ വനിതാസമാജത്തിന്റെയും സ്വാശ്രയസംഘങ്ങളുടെയും വാർഷികം നടത്തി. എലിക്കുളം മേഖലാ കൺവീനർ എം.ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് ബീനാ വാസദേവ് അദ്ധ്യക്ഷത വഹിച്ചു. ഗീതാ രാജു മുഖ്യപ്രഭാഷണം നടത്തി. ശ്രീഭദ്രാ സ്വയംസഹായസംഘം സമാഹരിച്ച ക്ഷേത്ര പുനരുദ്ധാരണഫണ്ട് സംഘം സെക്രട്ടറി ജിനി ഉല്ലാസ് പുനരുദ്ധാരണകമ്മിറ്റി കൺവീനർ എം.ജി.ഗോപകുമാറിന് കൈമാറി. ഇ.ആർ.സുശീലൻപണിക്കർ, കെ.ജി.രാജീവ്കുമാർ, നാരായണൻനായർ, മിനി മോഹൻദാസ്, മായാ ബിജു, പ്രീതി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.