വോട്ട് വർദ്ധിപ്പിച്ച് എൻ.ഡി.എ
കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2016 നേക്കാൾ ഒരു ലക്ഷം വോട്ട് എൻ.ഡി.എയ്ക്ക് കുറഞ്ഞെങ്കിൽ ഇക്കുറി നഷ്ടപ്പെട്ട വോട്ടുകൾ ഏറെക്കുറി തിരിച്ചു പിടിച്ചു. 180033 വോട്ടുകളാണ് ഒൻപത് മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 1,02910 വോട്ടുകളായിരുന്നു. 2016ൽ 2,01,287 വോട്ടുകളാണ് ലഭിച്ചത്. പൂഞ്ഞാറിലും പാലായിലുമാണ് ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചത്. വൈക്കത്ത് കെ.അജിതിന്റെ സ്ഥാനാർത്ഥിത്വവും പാർട്ടിയ്ക്ക് ഗുണമായി. കടുത്തുരുത്തിയിലും കോട്ടയത്തും കഴിഞ്ഞ തവണത്തേക്കാൾ വോട്ടു കൂടി. പുതുപ്പള്ളിയിലും കാര്യമായ കുറവില്ല.
എൻ.ഡി.എയ്ക്ക് ലഭിച്ച വോട്ടുകൾ, ബ്രായ്ക്കറ്റിൽ 2021 ലെ വോട്ടുനില.
പാലാ : 35,304 (10533)
കടുത്തുരുത്തി: 12,228 (11419)
വൈക്കം : 20,297 (11708)
ഏറ്റുമാനൂർ : 12,975 (13401)
കോട്ടയം : 9,726 (8501)
പുതുപ്പള്ളി : 11,544 (11746)
ചങ്ങനാശേരി : 14,803 (14106)
കാഞ്ഞിരപ്പള്ളി : 26,984 (28568)
പൂഞ്ഞാർ : 36,172 (2965)