അപ്പയ്ക്ക് നൽകിയ സ്‌നേഹം എനിക്കും കിട്ടി: ചാണ്ടി ഉമ്മൻ
Tuesday 05 May 2026 1:15 AM IST
കോട്ടയം: പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്‌നേഹവും പിന്തുണയുമാണ് തന്റെ വലിയ വിജയത്തിന്റെ പിന്നിലെന്ന് ചാണ്ടി ഉമ്മന്റെ ഫേസ് ബുക്ക് പോസ്റ്റ്.
നിങ്ങൾ അപ്പയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും തന്നെയാണ് ഇന്നത്തെ ഈ വിജയത്തിന്റെ അടിസ്ഥാനം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നമ്മൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയ ഓരോ പുതിയ ചുവടുകളും, ഓരോ നവീന ആശയങ്ങളും, നിങ്ങൾ ഹൃദയത്തോടെ ഏറ്റെടുത്തതും വിശ്വാസത്തോടെ കൈകോർത്തതുമാണ് വലിയ വിജയമായി ഇന്ന് മാറിയത്. ഈ വിജയം എന്റേത് മാത്രമല്ല ഇത് പുതുപ്പള്ളിയുടെ ജനങ്ങളുടെയും കൂടി വിജയമാണ്. നമ്മൾ ഒരുമിച്ച് നേടിയ വിശ്വാസത്തിന്റെ വിജയം. പുതുപ്പള്ളിയുടെ പുതു വികസന യാത്ര നമുക്ക് ആരംഭിക്കാം- ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.