വാഗ്ദാനം പാലിക്കും
Tuesday 12 May 2026 1:52 AM IST
കോട്ടയം : കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനം യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്. അതിനെ എതിർക്കാൻ നോക്കാതെ സ്വകാര്യ ബസുകളും വനിതകൾക്ക് സൗജന്യ യാത്ര നൽകണം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫ് മുന്നോട്ടുവച്ച പ്രധാനപ്പെട്ട കാര്യമായിരുന്നു കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്രയെന്നത്. അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാതെ പ്രൈവറ്റ് ബസ് ഉടമകൾ ഇപ്പോൾ എതിർപ്പ് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.