കോട്ടയം. ആറ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്പോർട്സ് സ്കൂളുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് പാല മുൻസിപ്പൽ സ്റ്റേഡിയത്തിൽ 22ന് നടക്കും. അത്ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ്, തായ്ക്വൊണ്ടോ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഹോക്കി, റെസ്ലിംഗ് എന്നിവയ്ക്കാണ് സെലക്ഷൻ. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും 2 ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുൻപ് എത്തണം. ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും ഒൻപത്, പത്ത് ക്ലാസുകളിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും എട്ട്, പതിനൊന്ന് ക്ലാസുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചും പ്രവേശനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |