കോട്ടയം. കോട്ടയം ആർ.ടി.ഒ ഓഫീസിൽ വിവരാവകാശനിയമം അനുസരിച്ച് നേരിട്ട് അപേക്ഷ സ്വീകരിക്കുകയോ കൈപ്പറ്റ് രസീത് നൽകുകയോ ചെയ്യുന്നില്ലെന്ന് പരാതി. സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ ആരാണെന്നും അപ്പീൽ അധികാരി ആരാണെന്നും കാണിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം രണ്ടാം വാർഡ് പ്രവർത്തക യോഗം ചൂണ്ടിക്കാട്ടി. ചെങ്ങളം രവി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സാബു, അജി കോട്ടയ്ക്കൽ, കെ.സി.ഗോപി, എം.സി.ജീമോൻ, ജോർജ് തോമസ്, ബൈജു കൈതകം, എ.കെ.സതീഷ്കുമാർ, കെ.കെ.സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |