SignIn
Kerala Kaumudi Online
Thursday, 19 September 2024 9.41 AM IST

മാല മോഷണശ്രമം 2 പേർ അറസ്റ്റിൽ.

Increase Font Size Decrease Font Size Print Page
muneer

കോട്ടയം. യുവാവിന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. എരുമേലി ആറ്റാത്തറയിൽ മുനീർ (32), എരുമേലി നെല്ലിത്താനം മുബാറക്ക് (24) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. എരുമേലിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേന എത്തുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്റെ കൈയിൽ ബലമായി പിടിച്ചശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളംകേട്ട് സഹപ്രവർത്തകർ വന്നപ്പോഴേക്കും പ്രതികൾ കാറിൽ കയറി കടന്നുകളഞ്ഞു. പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഇരുവരും മറ്റു കേസുകളിലും പ്രതികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.