മുണ്ടക്കയം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മുണ്ടക്കയം, കുട്ടിക്കൽ, കോരുത്തോട് ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായ്പമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അദ്ധ്യക്ഷയായിരുന്നു. കുട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജർ അലക്സ് , ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഫൈസൽ കെ.കെ, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |